പിതൃദോഷ നിവാരണം, കരിനാൾ ദോഷം, പിണ്ഡനൂൽ ദോഷം


പിതൃകർമ്മത്തിനു കേരളത്തിൽ ഒരു ചൊല്ലുണ്ട്. "ഇല്ലം വല്ലം നെല്ലി " എന്നാണ് ആ ചൊല്ല്. ഇല്ലം എന്നാൽ സ്വന്തം വീട്, വല്ലം എന്നാൽ തിരുവല്ലം, നെല്ലി എന്നാൽ തിരുനെല്ലി. അവരവരുടെ വീട്ടിൽ പിതൃ കർമ്മം ചെയ്യുന്നതാണ് പരമപ്രധാനം. പണ്ടു കാലങ്ങളിൽ ഭവനങ്ങളിൽ തന്നെയായിരുന്നു തർപ്പണം ചെയ്തിരുന്നത്. ഇപ്പോൾ ആചാര്യന്മാരുടെ എണ്ണം കുറവായതിനാലും വീട്ടിലെ അസൗകര്യങ്ങൾ മൂലവും ക്ഷേത്രങ്ങളിൽ പോയി കർമ്മം ചെയ്തുവരുന്നു. ഈ മാറ്റം ഉണ്ടായിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളു.

ഞാൻ, തലമുറയായിട്ടു തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ബലികർമ്മങ്ങൾ നടത്തി വന്നിരുന്ന തിരുവല്ലം മൈവാടി മഠത്തിലെ അംഗവും, കഴിഞ്ഞ 10 വർഷമായി അരുവിക്കര മാറനല്ലൂർ ശ്രീ. ധർമ്മശാസ്താ ക്ഷേത്രത്തിലെ കർക്കിടക വാവു ബലി നടത്തിവരുന്നതുമായ ആചാര്യൻ , സുരേഷ് കുമാർ. എൻ. ഇളയത്.

മരണാനന്തര ക്രിയകളായ സപിണ്ഡി ശ്രാദ്ധം, 41ആം ദിവസത്തെ മണ്ഡല ശ്രാദ്ധം, ഒരു വർഷത്തെ വാർഷിക ശ്രാദ്ധം കൂടാതെ പിതൃദോഷ നിവാരണം, കരിനാൾ ദോഷം, പിണ്ഡനൂൽ ദോഷം മുതലായ പരിഹാര ക്രിയകൾ ആവശ്യപ്രകാരം അവരവരുടെ ഭവനങ്ങളിൽ വന്നു നടത്തുന്നതാണ്.

പരിഹാര ക്രിയകൾ


സപിണ്ഡി ശ്രാദ്ധം

മരണം കഴിഞ്ഞ് 16 -ആം ദിവസം തളി കുളി കഴിഞ്ഞാലുടൻ ചെയ്യേണ്ട ശ്രാദ്ധമാണ് സപിണ്ഡി ശ്രാദ്ധം. ഇത് മരിച്ച വീട്ടിൽത്തന്നെ ചെയ്യേണ്ട കർമ്മമാണ്.

41ആം ദിവസത്തെ മണ്ഡല ശ്രാദ്ധം

സപിണ്ഡി ശ്രാദ്ധം കഴിഞ്ഞ് ചെയ്യേണ്ട അടുത്ത ബലി കർമ്മമാണ് 41-ആം ദിവസത്തെ മണ്ഡല ശ്രാദ്ധം. മരിച്ച ദിവസം മുതൽ കണക്കാക്കിയാൽ വരുന്ന 41-ആം ദിവസത്തിലാണ് ഈ കർമ്മം ചെയ്യുന്നത്.

കരിനാൾ ദോഷം

കരിനാൾ ദോഷമുള്ള ഏഴു നക്ഷങ്ങളിലോ വസുപഞ്ചക നക്ഷത്രങ്ങളായ അഞ്ചു നക്ഷത്രങ്ങളിലോ മരണപ്പെട്ടാൽ സപിണ്ഡി ശ്രാദ്ധം മുതൽ മണ്ഡല ശ്രാദ്ധം വരെയുള്ള കാലത്തിനിടയിൽ കരിനാൽ ദോഷം തീർത്തു ശ്രാദ്ധം ചെയ്യേണ്ടതാണ്.

പിണ്ഡനൂൽ ദോഷം

ചില പിണ്ടന്നൂൽ ദോഷ നക്ഷത്രങ്ങളിൽ മരണപ്പെട്ടാൽ ആ ദോഷം തീർത്തു ശ്രാദ്ധം ചെയ്യേണ്ടതാണ്.

പിതൃദോഷ നിവാരണം

ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ ആ വ്യക്തിയുടെ ആത്മാവിനെ ഒരു വർഷം വരെ ശ്രാദ്ധം നടത്തി ശ്രീരാമ പാദത്തിൽ സമർപ്പിക്കേണ്ടതാണ്. എന്നാൽ ചില ഘട്ടങ്ങളിൽ നാം അറിഞ്ഞോ അറിയാതെയോ ശ്രാദ്ധം മുടക്കുന്നത് കാരണം മരിച്ച വ്യക്തിയുടെ ആത്മാവിനു മോക്ഷം കിട്ടാതെ അലഞ്ഞു നടക്കുന്നു എന്നാണ് വിശ്വാസം. അത് കാരണം ആ വ്യക്തിയുടെ സന്താനങ്ങൾക്കോ കുടുംബത്തിലെ മറ്റു അംഗങ്ങൾക്കോ അടുത്ത തലമുറക്കോ ദോഷങ്ങൾ ഉണ്ടായേക്കാം. ഇപ്രകാരം ഉണ്ടാകുന്ന ദോഷങ്ങൾ പരിഹരിച്ചു പ്രായശ്ചിത്തത്തോടുകൂടി ആ ആത്മാവിനെ പ്രതിമയിൽ ആവാഹിച്ചു ആത്മാവിന്റെ ശാന്തിക്കായി വിഷ്ണു പാദത്തിൽ സമർപ്പിക്കുന്നു.

വർഷത്തെ വാർഷിക ശ്രാദ്ധം

1-ആം ദിവസത്തെ മണ്ഡല ശ്രാദ്ധം കഴിഞ്ഞ് 12 മാസിക ശ്രാദ്ധങ്ങൾക് ശേഷം ഒരു വര്ഷമാകുമ്പോൾ മരിച്ച നക്ഷത്രത്തിലോ തിഥിയിലോ ദിവസത്തിലോ ചെയ്യുന്ന ബലി കർമ്മമാണ് വാർഷിക ശ്രാദ്ധം അല്ലെങ്കിൽ ആണ്ടു ബലി. വാർഷിക ബലി ചെയ്യുമ്പോൾ പിത്രുവിനെ വെള്ളി പ്രതിമയിൽ ആവാഹിച്ചു വിഷ്ണു പാദത്തിൽ നിലനിർത്തുന്നു

Let's Get In Touch!


+91 9495627127 , +91 8714828164